09:52pm 16 September 2026
NEWS
നോർക്ക കെയർ അവസാന തിയ്യതി നീട്ടുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ; എൻറോൾമെൻ്റിന് രണ്ട് നാൾ മാത്രം ബാക്കി.
16/09/2026  07:33 PM IST
nila
നോർക്ക കെയർ അവസാന തിയ്യതി നീട്ടുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ; എൻറോൾമെൻ്റിന് രണ്ട് നാൾ മാത്രം ബാക്കി.


ദോഹ : നോർക്ക കെയർ പദ്ധതി ഇൽ ചേരുന്നതിൻ്റെ സാങ്കേതിക തടസ്സങ്ങൾ, വിവരങ്ങൾ നൽകുമ്പോൾ വരുത്തുന്ന തെറ്റുകൾ, പണം ശരിയായ വിധം ക്രെഡിറ്റ് ആവാതിരിക്കൽ, ഇകാർഡ് ലഭിക്കാതിരിക്കൽ, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികൾ, ഇപ്പോൾ മാത്രം പദ്ധതികളെ കുറിച്ച് അറിയുന്നവർ എന്നീ കാരണങ്ങളാൽ പലർക്കും പദ്ധതിയിൽ ചേരുന്നതിന് തടസ്സമാണ്.
ചുരുങ്ങിയത് ഒരാഴ്ച കൂടെ സമയം നീട്ടി നൽകൽ അനിവാര്യമാണ്  ഈ രംഗത്ത് പ്രവർത്തിക്കുന്നവർ, കക്ഷി ഭേദമന്യേ  ഈ  ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഇപ്പോൾ അംഗങ്ങൾ ആവാൻ സാധിച്ചില്ലെങ്കിൽ നിലവിലെ പ്രവാസികൾക്ക് പദ്ധതിൽ ഇനിയൊരിക്കലും അംഗങ്ങൾ ആവാൻ അവസരം ഉണ്ടായിരിക്കില്ലെന്ന വ്യവസ്ഥയും പ്രവാസികളിൽ ആശങ്കയുണർത്തുന്നു.
ഇക്കാര്യത്തിൽ അനുകൂല നിലപാട് അധികൃതർ കൈകൊള്ളുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img